

കോഴിക്കോട് : ഇസ്ലാമിക ശരീഅത്ത് നിത്യപ്രസക്തമാണെന്നും ആ തത്വങ്ങളില്‍ കൈകടത്താനുള്ള ഒരു നീക്കവും മുസ്ലിം സമുദായം അനുവദിക്കില്ലെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. അല്ലാഹുവിന്റെ നിയമമാണ് ശരീഅത്ത്. വിശുദ്ധ ഖുര്‍ആനുംതിരുനബി ചര്യകളും വിശുധാത്മാക്കളായ പണ്ഡിതരുടെ ഏകോപിച്ച തീരുമാനങ്ങളുമാന്‍ അതിന്‍റെ അടിസ്ഥാനം. ഇടമുറിയാത്ത വിശുദ്ധ പാരമ്പര്യത്തിലൂടെ മുസ്ലിം സമുദായത്തിനു കൈവന്ന ആ ദര്‍ശനങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരുകള്‍ക്കോ, മറ്റു സംവിധാനങ്ങള്‍ക്കോ അധികാരമില്ല .മര്‍കസ് സമ്മേളനത്തില്‍ സനാദ് ദാന പ്രസംഗം നടത്തുകയായിരുന്നു കാന്തപുരം.