സുജൂദ്‌


രിസാലയുടെ താളുകളില്‍ നിന്ന്‍
സന്ദര്‍ശിക്കുക :
******************
ഇബ്‌റാഹിം സഖാഫി പുഴക്കാട്ടിരി
സുജൂദ്‌ സമ്പൂര്‍ണശക്തനായ അല്ലാഹുവിനു മുമ്പില്‍ ദുര്‍ബല സൃഷ്‌ടികളര്‍പ്പിക്കുന്ന വിനയത്തിന്റെ പരസ്യപ്രഖ്യാപനം. ശ്രേഷ്‌ഠാരാധനയായ നിസ്‌കാരത്തിന്റെ കാതല്‍. മനുഷ്യനെ ഭൂമിയുടെ നിമ്‌നത്തില്‍ നിന്ന്‌ ആത്മികലോകത്തിന്റെ വിഹായസ്സിലേക്കുയര്‍ത്തുന്ന പുണ്യകര്‍മ്മം. സ്വത്വത്തെ തിരിച്ചറിയാന്‍ സുജൂദ്‌ മുഖേന ആര്‍ക്കുമാവുമെന്ന സദ്‌ഫലം അതിനെ ഏറ്റവും ആകര്‍ഷകമാക്കുന്നു.
ആരാണു മനുഷ്യന്‍? ഇതര ജീവികളില്‍ പലതിനോടും കിടപിടിക്കുന്ന ഭൗതികമികവ്‌ അവനില്ല. 18.കി.മി.ക്കപ്പുറത്തുള്ള പൂവിലെ തേനിനെക്കുറിച്ചറിയുന്ന തേനീച്ചയെന്ന കൊച്ചു ജീവിയുടെ ഘ്രാണശക്തിക്കുമുമ്പില്‍ നമ്മുടെ നാസിക എന്ത്‌! അനേകമൈലുകള്‍ക്കപ്പുറത്ത്‌ ചുറ്റിപ്പറന്ന്‌ ഭൂമിയിലെ ചെറിയ ഇരയെ തിരഞ്ഞു പിടിക്കുന്ന പരുന്ത്‌ മനുഷ്യനെ നിഷ്‌പ്രഭമാക്കുന്ന മറ്റൊരുജീവി. സ്വശരീരത്തിന്റെ ഇരട്ടിയിലേറെ ഭാരമുള്ള വസ്‌തുക്കളുമായി വേഗത്തില്‍ മരം കയറുന്ന പുള്ളിപ്പുലിക്കും ശരീരഭാരത്തിലും കായികശക്തിയിലും മുന്നിട്ടുനില്‍ക്കുന്ന ആനക്കുമൊന്നും മുമ്പില്‍ നാമാരുമല്ല. എന്നിട്ടും നമുക്ക്‌ ജീവികളുടെ നേതൃത്വവും അവയെ അടക്കിയൊതുക്കി ഭരിക്കാനുള്ള തന്റേടവും പ്രദാനം ചെയ്‌തത്‌ പടച്ചതമ്പുരാന്‍ കനിഞ്ഞേകിയ ബുദ്ധി ഒന്നുമാത്രം. ബുദ്ധി നേരാംവണ്ണം ഉപയോഗിക്കുന്നതു കൊണ്ട്‌ മാത്രമേ നമ്മുടെ സൃഷ്‌ടിപ്പിന്റെ ലക്ഷ്യപൂര്‍ത്തിനേടാനാവുകയുള്ളുവെന്ന്‌ മനസ്സിലാക്കുക.
ഇനി മറ്റൊരു വിധം ചിന്തിക്കാം: ഇപ്പോള്‍ ഭൂമിക്കു മുകളില്‍ അഹന്തകാണിച്ചുനടക്കുന്ന നമ്മുടെ കുറച്ചു മുമ്പുള്ള അവസ്ഥയെന്തായിരുന്നു? സ്വന്തം കാര്യങ്ങള്‍ക്കുപോലും കഴിവില്ലാത്ത കേവലം ശിശുവായിരുന്നു നാം. കുറച്ചുകൂടി പിന്നോട്ടു നീങ്ങിയാല്‍, `പരാമര്‍ശയോഗ്യമായ ഒരു വസ്‌തുപോലുമല്ലാതിരുന്ന ഒരു കാലം മനുഷ്യനു കഴിഞ്ഞു പോയിട്ടില്ലേ? (വി.ഖു 76/1) അവിടെ നിന്ന്‌ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സൗകര്യങ്ങളും നിര്‍ദ്ദേശങ്ങളുംനല്‍കി നമ്മെ സംരക്ഷിച്ചവനെത്ര പരിശുദ്ധന്‍! `എന്റെ തമ്പുരാന്‍ എല്ലാ വസ്‌തുക്കളെയും സൃഷ്‌ടിക്കുന്നവനും അവര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുമാണ്‌.'' (29/50) അവന്റെ ക്രമീകരണമില്ലെങ്കില്‍ നമുക്ക്‌ നെഗളിച്ചുനടക്കാനാവില്ല. എന്തിനധികം, നാം നാമായി നിലകൊള്ളുകപോലുമില്ല. ഒന്നോര്‍ത്തു നോക്കൂ; പിതാവില്‍നിന്ന്‌ ഒന്നിച്ച്‌ ഓട്ടം തുടങ്ങിയ മൂന്നുകോടിയിലധികം ബീജഗണങ്ങളുടെ, മണിക്കൂറില്‍ ഒരിഞ്ച്‌ വേഗപരിധിയുള്ള തണുപ്പന്‍ മാരത്തോണില്‍, മാതാവിന്റെ അണ്ഡവുമായി ആദ്യം സന്ധിക്കാന്‍ നമ്മുടെ പ്രാഗ്‌കണത്തിന്‌ അവസരം ലഭിച്ചതില്‍ അന്നത്തെ അണുജീവിയായ നമുക്കെന്തു പങ്കാണുണ്ടായിരുന്നത്‌? അത്‌ സിക്താണ്ഡമായതില്‍? ശിശുവായി വീര്‍ത്തതില്‍? ഒന്നിലും നമ്മുടെ തീരുമാനങ്ങള്‍ക്കോ പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു സ്വാധീനവുമില്ലായിരുന്നു. നാമൊക്കെ അടങ്ങിയ പരകോടികളുടെ ഗര്‍ഭാന്തര്‍ചലനത്തില്‍ എക്‌സ്‌, വൈ ക്രോമേസോമുകള്‍ പരസ്‌പരം വ്യത്യാസപ്പെട്ടിരുന്നുവെങ്കില്‍, ഇന്ന്‌ കാണുന്ന ലിംഗരീതിപോലും തലകുത്തിനില്‍ക്കുമായിരുന്നു. അവിടെ മുതല്‍ നമ്മെ സംരക്ഷിച്ച്‌, വായുവും വെള്ളവും നല്‍കി വളര്‍ത്തിയ നാഥനോടുള്ള കടപ്പാടുകള്‍ നിര്‍വഹിക്കാന്‍ നമുക്കാവില്ല. `അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക്‌ കണക്കാക്കാനാവില്ല'. (വി.ഖു) എന്നാലും മാനുഷികവൈകല്യങ്ങള്‍ കരുണാവാരിധിയുടെ വിശാലമഗ്‌ഫിറത്തിലേക്ക്‌ വകവെച്ച്‌ പരമാവധി അടിമത്തത്തിന്റെ അംഗീകാരം നല്‍കാന്‍ ഉത്സാഹിച്ചേ പറ്റൂ. അതിനുള്ള ലളിതമാര്‍ഗമാണ്‌ സുജൂദ്‌.
അടിമത്തത്തിന്റെ സൗന്ദര്യം
ഭരണാധികാരിയായിരിക്കുന്നത്‌ അഭിമാനകരമാണെന്ന്‌ തോന്നിയേക്കും. എല്ലാവരെയും അടക്കിയൊരുക്കി സസുഖം വാഴുന്നത്‌ ആനന്ദദായകം തന്നെയാണെന്നാവും പ്രഥമനിഗമനം. സത്യത്തില്‍, ഭരണത്തിന്റെ സങ്കീര്‍ണതകളില്ലാതെയുള്ള ലളിതജീവിതം അതിനെക്കാള്‍ സുന്ദരമാണ്‌. തന്റെ കീഴിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം വിചാരണ നേരിടേണ്ടിവരുമ്പോഴാണ്‌ ഭരണഗര്‍വിന്റെ മറുവശമറിയുക. പൂര്‍വികമഹാത്മാക്കള്‍ അനിവാര്യസന്ദര്‍ഭങ്ങളില്‍ മാത്രമേ, അധികാരമേറ്റിരുന്നുള്ളൂ. ഖാളിസ്ഥാനം ഏറ്റെടുക്കാതെ അബൂഹനീഫ(റ) ജീവിച്ചതോര്‍ക്കുക. സുഖസൗകര്യങ്ങളുടെ സുഭിക്ഷതയില്‍നിന്ന്‌ ഇബ്‌റാഹീമുബ്‌നുല്‍ അദ്‌ഹം(റ) തസ്വവ്വുഫിന്റെ ദുര്‍ഘടകയത്തിലേക്ക്‌ എടുത്തുചാടിയത്‌ മറ്റൊരു അനുഭവം. ഒരിക്കലൊരു മലക്ക്‌ പ്രത്യക്ഷപ്പെട്ട്‌ പുണ്യറസൂലി(സ)നോടുണര്‍ത്തി: ``ഞാന്‍ അല്ലാഹു അയച്ചിട്ടു വരുന്നതാണ്‌. താങ്കള്‍ക്ക്‌ അടിമയായ നബിയാണോ രാജാവായ നബിയാണോ ആവേണ്ടത്‌?'' അവിടുന്ന്‌ പറഞ്ഞു: ``അടിമയായ നബിമാത്രം''! (അഹ്‌മദ്‌) ലോകത്തിന്റെ തന്നെ ഭരണാധികാരിയാവാമായിരുന്ന അവസരം തിരുനബി വലിച്ചെറിയുകയായിരുന്നു ഇതുവഴി. അടിമത്തത്തിന്റെ ലാളിത്യം ഭരണസങ്കീര്‍ണതയുടെ തീവ്രതയെക്കാള്‍ മികച്ചതായതു കൊണ്ടാണിത്‌. ഭൗതിക അധികാര ശ്രേണിയിലെ തിളങ്ങുന്ന ഘടകം ഏതുതന്നെയായാലും, നാഥന്റെ മുമ്പിലെ വിനീതദാസനാവുന്നത്‌ മനുഷ്യധിഷണയുടെ താല്‍പര്യമാണ്‌. ജീവിതലക്ഷ്യത്തിന്റെ പൂര്‍ത്തീകരണവും അതു തന്നെ. സ്വശരീരമടക്കം ഒരു വസ്‌തുവിന്റെയും യഥാര്‍ത്ഥഅവകാശികള്‍ നാമല്ലാതിരിക്കെ, അനുനിമിഷം എല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനോട്‌ അഹന്തകാണിക്കുന്നതിന്റെ പേരെന്താണ്‌? നാം ഒന്നും നേടിയിട്ടില്ലെന്നത്‌ സത്യം. ചിലതൊക്കെ നമുക്കുണ്ടെന്നു തോന്നുന്നത്‌ കേവലം സാങ്കല്‍പികമാണ്‌. മക്കളോ ഭാര്യയോ നാം തന്നെയോ മരണപ്പെടുന്നുവെന്ന്‌ കരുതുക; ദുര്‍ബലനായ മനുഷ്യന്‌ ഒന്നും ചെയ്യാനാവില്ല. നേടിയെടുത്ത പ്രതാപവും സമ്പത്തും മുഴുക്കെ ചെലവഴിച്ചാലും ചിലപ്പോള്‍ ഒരു തുള്ളിവെള്ളം അകത്തേക്കിറക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. എന്നിട്ടും പലതും നേടിയെന്ന മിഥ്യാധാരണയുമായി ജീവിതം ആഘോഷപൂരിതമാക്കുകയാണ്‌ സമൂഹം. അവിടെ ദീനിനുപ്രസക്തിയില്ല. അനുയായികളുടെ സ്വകാര്യതകളില്‍ പ്രവാചകന്റെ ദര്‍ശനങ്ങള്‍ പലപ്പോഴും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നു. `ഞാനെന്ന മഹാന്‍' - ഈ ഭാവം പാവങ്ങളെ പരിഗണിക്കാന്‍ അനുവദിക്കുന്നില്ല. ജീവിതത്തിന്റെ ഓരോ സാഹചര്യത്തിലും ഭൗതികമികവിന്റെ പ്രകടനങ്ങള്‍ക്ക്‌ അവസരമുണ്ടാക്കുകയാണ്‌ നാം. അത്‌ പരമാവധി വര്‍ധിപ്പിക്കാനാണ്‌ പരിശ്രമമത്രയും. എന്നാല്‍, വിരുദ്ധനായ ഒരാളുടെ കഥ കേള്‍ക്കുക:
ഭര്‍ത്താക്കള്‍ സൈനികസേവനത്തിനു പോയ വീടുകള്‍ക്കു മുമ്പില്‍ മഷിക്കുപ്പിയും കടലാസുമായി ചെന്നിരുന്ന്‌, അവര്‍ക്ക്‌ പ്രാണനാഥരോട്‌ പറയാനുള്ളതു കേട്ട്‌, അദ്ദേഹം എഴുതിയെടുക്കും. അവശരുടെ ഭാരിച്ച ചുമടുകള്‍ ലക്ഷ്യസ്ഥാനത്ത്‌ എത്തിച്ചുകൊടുക്കും. നിരാലംബ സ്‌ത്രീകളുടെ സൂതികര്‍മിണിയായി സ്വന്തം ഭാര്യയെ തന്നെ നിയോഗിക്കും. മണല്‍കൂട്ടി തലയിണയുണ്ടാക്കി വെറുംതറയില്‍ സുഖമായുറങ്ങും. ഇതാരായിരുന്നുവെന്നോ? ലക്ഷക്കണക്കിനു പട്ടാളക്കാര്‍ ആജ്ഞകേള്‍ക്കാന്‍ ശ്വാസം പിടിച്ചു കാത്തുനിന്ന, ഏതു മലവമ്പനും പേരുകേട്ടാല്‍ ഞെട്ടിവിറക്കുന്ന, പ്രവിശാലമായ ഇസ്‌ലാമിക സാമ്രാജ്യത്വത്തിന്റെ ധീരനായകന്‍ ഫാറൂഖ്‌ ഉമര്‍(റ). നാലുമാസത്തെ ഉപരോധത്തിനൊടുവില്‍ ബൈതുല്‍മുഖദ്ദിസ്‌ ഇസ്‌ലാമിനു മുമ്പില്‍ തുറന്നുകൊുക്കാന്‍ റോമക്കാര്‍ തയാറായി. ഖലീഫതന്നെ നേരിട്ട്‌ നഗരം ഏറ്റുവാങ്ങണമെന്ന്‌ അവര്‍ ഒരു നിബന്ധന വച്ചിരുന്നു. മുസ്‌ലിം നായകന്‍ അബൂഉബൈദതുബ്‌നുല്‍ ജര്‍റാഹി(റ)ന്റെ ആവശ്യപ്രകാരം കൈമാറ്റച്ചടങ്ങിന്‌ ഉമര്‍(റ) പുറപ്പെട്ടു. ഇരുപതിലധികം കഷ്‌ണങ്ങള്‍വെച്ച ഒരു പരുക്കന്‍ രോമക്കുപ്പായവുമിട്ട്‌ ശാമിലേക്കു നീങ്ങിയ ഖത്താബിന്റെ പുത്രനോട്‌, ഖലീഫയെ കാത്തുനിന്ന ജനങ്ങള്‍ ചോദിച്ചുവത്രെ: ``എവിടെയാണ്‌ അമീറുല്‍ മുഅ്‌മിനീന്‍''? നിങ്ങള്‍ അദ്ദേഹത്തെയും പരിവാരത്തെയും വഴിമധ്യേ കണ്ടുവോ? അദ്ദേഹം നിങ്ങളുടെ മുന്നില്‍തന്നെയുണ്ടെന്നായിരുന്നു ഇബ്‌നുഉമര്‍(റ)ന്റെ പ്രതികരണം. ഭരണപരിധിയില്‍ രത്‌നങ്ങളുടെ നദിയൊഴുകിയിട്ടും റോമും പേര്‍ഷ്യയുമടക്കം അന്നത്തെ കൊലകൊമ്പന്‍മാരൊക്കെ കാല്‍ക്കല്‍വന്നിട്ടും ഒട്ടകത്തെ കുടിപ്പിക്കുവാനും പള്ളിവൃത്തിയാക്കാനും പ്രജകള്‍ക്കു വേണ്ട സേവനങ്ങള്‍ ചെയ്‌തു തീര്‍ക്കാനും മുത്ത്‌നബി(സ)യുടെ പ്രിയസചിവന്‌ വിരക്തിയുണ്ടായില്ല. ചരിത്രത്തിന്റെ ഇങ്ങേയറ്റത്ത്‌ ഉമര്‍(റ)ന്റെ അനുയായികളായ നാം അദ്ദേഹത്തില്‍ നിന്ന്‌ അനേകകാതം ദൂരെ നമ്മള്‍മാത്രമായി ജീവിക്കുന്നു; മക്കളോട്‌ കുശലാന്വേഷണം നടത്തിയാല്‍, ശിഷ്യരോട്‌ പുഞ്ചിരിച്ചാല്‍, മാതാപിതാക്കള്‍ക്ക്‌ സേവനം ചെയ്‌തുകൊടുത്താല്‍, ദുര്‍ബലര്‍ക്ക്‌ കൈത്താങ്ങ്‌ നല്‍കിയാല്‍ ഗാംഭീര്യവും മഹത്വവും കുറഞ്ഞു പോവുമെന്ന വേപഥുവുമായി, ഇങ്ങനെയൊക്കെയായാല്‍ മറ്റുള്ള വരെന്തു പറയുമെന്ന സുന്ദരന്യായീകരണവുമായി. ഇത്തരം താന്‍പോരിമയുടെ അഴുക്കുകളഖിലം കഴുകി വൃത്തിയാക്കുകയാണ്‌ സുജൂദ്‌ നിര്‍വഹിക്കുന്ന പ്രധാന ധര്‍മം.
സുജൂദിന്റെ ആത്മാവ്‌
``നിങ്ങള്‍ ആദമിനു സുജൂദര്‍പ്പിക്കുകയെന്നു മാലാഖമാരോട്‌ നാം കല്‍പിച്ച സന്ദര്‍ഭം; അവരൊക്കെയുമത്‌ നിര്‍വഹിച്ചു; ഇബ്‌ലീസ്‌ ഒഴികെ. കളിമണ്ണ്‌ കൊണ്ട്‌ നീ സൃഷ്‌ടിച്ച ഒരാള്‍ക്ക്‌ ഞാന്‍ സുജൂദ്‌ ചെയ്യുകയോ എന്ന്‌ അവന്‍ ചോദിച്ചു.'' (17/61). താന്‍പോരിമയുടെ മൂര്‍ത്തീഭാവമാണ്‌ വെറുക്കപ്പെട്ടവന്‍ പ്രകടിപ്പിച്ചത്‌. താന്‍തന്നെ ഉന്നതനെന്ന ചിന്ത ദൈവകല്‍പന ധിക്കരിക്കാന്‍ അവനെ പ്രേരിപ്പിച്ചു: ``ആദം കേവലമൊരു പൃഥിപുത്രന്‍. ഞാനോ, അഗ്നിയില്‍ സൃഷ്‌ടം- അതുകൊണ്ട്‌ ഈ ഞാന്‍തന്നെ മഹാന്‍.' ഇബ്‌ലീസിന്റെ ന്യായമിതായിരുന്നു. (7/12) ഇതുപോലെ നൂറുകൂട്ടം കാരണങ്ങള്‍ ഊര്‍ജ്ജമായുള്‍കൊണ്ട്‌ അഹന്തരോഗം ബാധിച്ചവര്‍ക്ക്‌ മികച്ച പരിഹാരമാണ്‌ സുജൂദ്‌. അല്ലാഹുവിനാണതര്‍പ്പിക്കുന്നത്‌. അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ച ശിരസ്സ്‌ ആദമിനെ പടച്ച മണ്ണിലര്‍പ്പിച്ചുകൊണ്ടായിരിക്കണം. ചവിട്ടിനടന്ന ഭൂമിയുടെ പ്രതലത്തിലാണ്‌ തലക്കനം സമര്‍പ്പിക്കേണ്ടത്‌. ഓമനിച്ച്‌ കൊണ്ടുനടന്ന മുഖം, വൃത്തികേടിന്റെ സംഭരണകേന്ദ്രങ്ങളായ പൃഷ്‌ടഭാഗങ്ങളുടെ താഴെവരണമത്‌. ഭൗതികസ്ഥാനമാനങ്ങള്‍ മുഴുക്കെ വിസ്‌മരിച്ച്‌ സാഷ്‌ടാംഗം നമിച്ചുകൊണ്ടിരിക്കുമ്പോള്‍ നാം നിസ്സാരരെന്നും അല്ലാഹുവാണ്‌ സര്‍വ്വശക്തനെന്നുമുള്ള അവബോധം മനുഷ്യനെ കീഴടക്കും. അവന്റെ ഹൃദയത്തില്‍നിന്ന്‌ അതിന്റെ ഉറച്ച പ്രഖ്യാപനവുമുണ്ടാവുന്നു - സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ... ഒപ്പം, മണ്ണില്‍നിന്ന്‌ രൂപം കൊണ്ട മനുഷ്യാ, നീ മണ്ണിലേക്കു തന്നെയാണ്‌ മടങ്ങുകയെന്ന ഓര്‍മപ്പെടുത്തലും സുജൂദ്‌ നിര്‍വഹിക്കുന്നു. മനുഷ്യനിലെ മൃഗത്തെനശിപ്പിച്ച്‌ അല്ലാഹുവിന്റെ വിനീതദാസ്യം അറിഞ്ഞ്‌ അംഗീകരിപ്പിക്കുകയാണ്‌ സുജൂദ്‌. അങ്ങനെ പതംവന്ന ഹൃദയവുമായി, പശ്ചാതാപചിന്തകള്‍ മുഖേന സംഘര്‍ഷത്തിലായ മനസ്സുമായി അവന്‍ നാഥന്റെമുമ്പില്‍ അകം വിറച്ചു നില്‍ക്കുമ്പോള്‍ അവര്‍ക്കിടയിലെ ആത്മീയദൂരം അലിഞ്ഞില്ലാതാവുന്നു. `അല്ലാഹുവിനോട്‌ മനുഷ്യന്‍ ഏറ്റവും അടുക്കുന്നത്‌ സുജൂദിലാണ്‌. അതുകൊണ്ട്‌ അവിടെവച്ച്‌ പ്രാര്‍ത്ഥന വര്‍ധിപ്പിക്കുക'. (മുസ്‌ലിം). മനുഷ്യനിലൊതുങ്ങാതെ സര്‍വസൃഷ്‌ടികളും അല്ലാഹുവിന്‌ സുജൂദര്‍പിക്കുന്നുണ്ട്‌. (13/15), യഥാര്‍ത്ഥവിശ്വാസികള്‍ നിശാവേളകളില്‍ ദിവ്യസൂക്തങ്ങളുരുവിട്ട്‌ സാഷ്‌ടാംഗപ്രണാമം നിര്‍വഹിക്കുന്നവരായിരിക്കുമെന്ന്‌ തമ്പുരാന്റെ പുകഴ്‌ത്തല്‍ (3/113). ഇങ്ങനെ സുജൂദ്‌ നിരവധി ശ്രേഷ്‌ഠതകളുടെ സംയുക്തരൂപമായതുകൊണ്ടാണ്‌, സര്‍വ്വരുടെയും കണ്ണു തുറപ്പിക്കാന്‍ പര്യാപ്‌തമാംവിധം ഖുര്‍ആന്‍ ചോദിക്കുന്നത്‌: `പരലോകത്തെ പേടിച്ചും തന്റെ നാഥന്റെ കാരുണ്യം പ്രതീക്ഷിച്ചും നിന്നും സുജൂദ്‌ചെയ്‌തും രാത്രിയെ സക്രിയമാക്കുന്നവരും (അല്ലാത്തവരും) സമയമാവുമോ?' സുജൂദ്‌ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുക. അതില്‍ തന്റെ നാഥനുമായി ദീര്‍ഘനേരം സംവദിക്കുക. ശരീരമാസകലം അടിഞ്ഞു കൂടിയ പാപമാലിന്യങ്ങള്‍ ഇറ്റിവീണ്‌ ഭാരംകുറഞ്ഞ കണ്ണുകളുമായി മതി എഴുന്നേറ്റുനില്‍ക്കല്‍. അതോടെ, നമ്മുടെ ജീവിതക്രമംതന്നെ ധര്‍മത്തിന്റെ ഓരം ചേരുന്നത്‌ അനുഭവിച്ചറിയാനാവും. പൂര്‍ണമായ സുജൂദാണ്‌ നിസ്‌കാരത്തിന്റെ ഗുണം നിര്‍ണയിക്കുന്ന ഒരു ഘടകം. അങ്ങനെ ചെയ്യാതെ, `പക്ഷികള്‍ കൊത്തുന്നതുപോലെ നമിക്കുന്നവര്‍ക്ക്‌ പൂര്‍ണമായ നിസ്‌കാരമില്ലെന്ന തിരുനബിവാക്യം (ത്വബ്‌റാനി) ഓര്‍മിക്കുക. നബി(സ)യുടെ സഹചാരി സൗബാന്‍ (റ)വോട്‌ സ്വര്‍ഗപ്രവേശത്തിനു നിമിത്തമാകുന്ന ഒരു പുണ്യാരാധനയെക്കുറിച്ച്‌ മഅ്‌ദാനുബ്‌നു അബീത്വല്‍ഹ(റ) ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടു. അവസാനം സൗബാന്‍(റ) വിശദീകരിച്ചതിങ്ങനെ: ഇക്കാര്യം തിരുദൂതരോടു ഞാന്‍ അന്വേഷിച്ചപ്പോള്‍ അവിടുന്ന്‌ പറഞ്ഞു: ``നീ സുജൂദ്‌ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുക. ഓരോ സുജൂദ്‌ മുഖേനയും ഒരുസ്ഥാനം ഉയരുകയും ഒരു പാപം പൊറുക്കുകയും ചെയ്യും.'' (മുസ്‌ലിം). ഒരു നന്മലഭിക്കുകയും സ്ഥാനം വര്‍ധിക്കുകയും പാപം നശിക്കുകയും ചെയ്യുമെന്ന്‌ ഉബാദതുബ്‌നു സാമിത്‌(റ) ഉദ്ധരിക്കുന്ന പാഠഭേദം. (ഇബ്‌നുമാജ) അടിമ സാഷ്‌ടാംഗം നമിച്ചു വിശുദ്ധവദനം മണ്ണ്‌ പുരളുന്നതാണ്‌ തമ്പുരാനെ ഏറ്റവും സംപ്രീതനാക്കുന്നത്‌.'' (ത്വബ്‌റാനി). മഹ്‌ശറയുടെ വിഹ്വലതകളില്‍ സഹായഹസ്‌തങ്ങള്‍ ലഭിക്കാതെ പരിഭ്രമിക്കുമ്പോള്‍, സന്തോഷവാനായി തിരുദൂതരുമായി സംഗമിക്കാന്‍ അബൂഫാത്വിമ(റ)യോട്‌ അവിടുന്ന്‌ വെളിപ്പെടുത്തിയ മാര്‍ഗവും സുജൂദ്‌ വര്‍ധിപ്പിക്കുക തന്നെയായിരുന്നു (അഹ്‌മദ്‌. ഉദ്ധരണം: അത്തര്‍ഗീബ്‌ 1/143). പരലോകമോക്ഷം സ്വപ്‌നം കാണുന്നവര്‍ അലസതയുടെ ഭൂപടം വലിച്ചെറിഞ്ഞ്‌ സുജൂദ്‌ വര്‍ദ്ധിപ്പിക്കാനുള്ള തന്റേടം കാണിക്കുക. നിസ്‌കാരത്തില്‍ ഹൃദയസാന്നിധ്യമുണ്ടാക്കുന്ന മാര്‍ഗങ്ങള്‍ വിശദീകരിച്ച്‌, ഇമാം ഗസ്സാലി(റ) നടത്തുന്ന ദീര്‍ഘസംസാരം, സര്‍വ ആരാധനകളിലും പ്രസക്തമാകയാല്‍ ഇവിടെ സംഗ്രഹിച്ചു ചേര്‍ക്കാം. അദ്ദേഹം പറഞ്ഞു: ``ഹൃദയസാന്നിധ്യം ദൃഢനിശ്ചയത്തെ ആശ്രയിച്ചാണ്‌ നിലകൊള്ളുന്നത്‌. നിന്റെ വിചാരങ്ങളെ ഹൃദയം പിന്‍തുടരുന്നു. നിശ്ചയം ചെയ്‌തതുമാത്രമേ ഹൃദയത്തില്‍ വെളിപ്പെടുകയുള്ളൂ. നീ ദൃഢമായൊന്ന്‌ തീരുമാനിച്ചാല്‍ ഹൃദയം അതില്‍ അഭിരമിക്കും. സ്വതന്ത്രമായി വിട്ടാലോ, തന്നിഷ്‌ടപ്രകാരം ഭൗതിക അഹിതചിന്തകളില്‍ അത്‌ വ്യാപൃതമാവും. നിസ്‌കാരം മുഴുവന്‍ ഹൃദയസാന്നിധ്യമുണ്ടാവാന്‍ ദൃഢവിചാരമല്ലാതെ പൊടിക്കൈകളില്ലതന്നെ. അനിവാര്യത ബോധ്യപ്പെടുമ്പോഴാണ്‌ ഉറച്ചവിചാരങ്ങള്‍ ഉരുവം കൊള്ളുന്നത്‌. നിസ്‌കാരം പരലോകവിജയത്തിന്‌ അനുപേക്ഷണീയമാണെന്നും, അത്‌ പൂര്‍ണമായും സൂക്ഷ്‌മവും ഭൗതികാതിപ്രസരങ്ങളില്‍ നിന്ന്‌ മുക്തവുമായുള്ള നിഷ്‌കപട രൂപത്തിലായാലേ ഉപകാരപ്പെടുകയുള്ളൂവെന്നും ഉറച്ചു വിശ്വസിക്കുക വഴി നിസ്‌കാരം നിഷ്‌കപടമായിത്തീരും''(ഇഹ്‌യാ 1/155) സുജൂദ്‌ വര്‍ദ്ധിപ്പിക്കുന്നതിലും ഇത്തരമൊരു ഉറച്ച മനസ്സാണുവേണ്ടത്‌. പരലോകവിജയത്തില്‍ സുജൂദിന്‌ മികച്ച സ്വാധീനമുള്ളതിനാല്‍ അതു വര്‍ധിപ്പിക്കാനുള്ള ഏതു ശ്രമത്തിനും ഹൃദയപിന്തുണ നല്‍കിയേ പറ്റൂ. ആഖിറത്തില്‍ തന്റെ അനുയായികളെ ഓര്‍ത്ത്‌ ദുഃഖിക്കുന്ന പുണ്യനായകന്‌ നമ്മെ രക്ഷപ്പെടുത്തി ചാരിതാര്‍ത്ഥ്യം നേടാനുള്ള നിമിത്തം കൂടിയാണത്‌. പ്രിയശിഷ്യന്‍ റബീഅതുബ്‌നു കഅ്‌ബ്‌(റ) തണുത്തുവിറയ്‌ക്കുന്ന രാത്രിയിലും ലോകഗുരുവിന്റെ കുടിലിനുമുമ്പില്‍ കാത്തുനിന്നു - ശൗച്യം ചെയ്യാനും ശുദ്ധീകരിക്കാനുമുള്ള വെള്ളവുമായി. വാതില്‍ തുറന്ന്‌ പുറത്തു വന്ന മഹാഗുരു അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയില്‍ സംപ്രീതനായി എന്തുവേണമെങ്കിലും ചോദിക്കാനാവശ്യപ്പെടുന്നു. ഭൗതികസമ്പദ്‌സമൃദ്ധിയുടെ അക്ഷയപ്രവാഹമടക്കം അനുഗ്രഹമേതും ലഭിക്കാനുള്ള അസുലഭസന്ദര്‍ഭം. പക്ഷേ, നബിയുടെ വിദ്വല്‍സദസ്സില്‍നിന്ന്‌ ഊര്‍ജ്ജംനേടിയ ആ ബുദ്ധിമാന്‍ ചിന്തിച്ചുറച്ച്‌ ആവശ്യപ്പെട്ടത്‌ അതൊന്നുമായിരുന്നില്ല, വെറുമൊരു സ്വര്‍ഗപ്രവേശവുമല്ല. മറിച്ച്‌ പറുദീസയിലും പ്രവാചക സൗഹൃദം...! ലളിതമായ മറ്റൊന്നു ചോദിക്കാന്‍ മുത്ത്‌റസൂല്‍(സ) ആവശ്യപ്പെട്ടുനോക്കിയെങ്കിലും റബീഅക്ക്‌ അതുതന്നെ വേണമായിരുന്നു. സ്വര്‍ഗത്തിന്റെ നായകന്‍ ശിഷ്യന്റെ താല്‍പര്യം ഏറ്റെടുത്തിട്ട്‌ അദ്ദേഹത്തെ ഓര്‍മപ്പെടുത്തിയ നിബന്ധന `എങ്കില്‍, സുജൂദ്‌ വര്‍ദ്ധിപ്പിച്ച്‌ നീ എന്നെ സഹായിക്കുക. ഞാന്‍ സ്വര്‍ഗീയ ചങ്ങാത്തം നല്‍കാം' എന്നായിരുന്നു(മുസ്‌ലിം). സുജൂദ്‌ നമ്മുടെ പരലോകയാത്രയിലെ വഴി നിശ്ചയിക്കുന്നത്‌ ബോധ്യമാവുന്നില്ലേ? `അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങള്‍ കേള്‍ക്കുന്ന മാത്രയില്‍ സാഷ്‌ടാംഗം നമിക്കുന്നവരാണ്‌ യഥാര്‍ത്ഥ വിശ്വാസികള്‍. (വി.ഖു 19/58)
മുഹമ്മദ്‌റസൂലും അവിടുത്തെ സഹചരും വിശ്വാസികള്‍ക്കുമേല്‍ ശക്തമായി നിലകൊള്ളുന്നവരും പരസ്‌പരം കാരുണ്യം ചൊരിയുന്നവരാണ്‌. അല്ലാഹുവിന്റെ പ്രീതികാംക്ഷിച്ച്‌, ഔദാര്യം പ്രതീക്ഷിച്ച്‌ സുജൂദിലും റുകൂഇലുമായിട്ട്‌ അവരെ താങ്കള്‍ക്കു കാണാം. മുഖത്തുള്ള സുജൂദിന്റെ അടയാളങ്ങളാണ്‌ അവരുടെ ലക്ഷണം. ഇത്‌ അവരെക്കുറിച്ച്‌ തൗറാത്ത്‌ നല്‍കുന്ന ഉപമയാണ്‌...'' (48/29).
സുജൂദിന്റെ ദാര്‍ശനികത
റക്‌അത്തുകളുടെ അവസാനഭാഗമാണ്‌ സുജൂദെങ്കിലും തുടക്കംമുതല്‍ അതുമായി ബന്ധം നിലനില്‍ക്കേണ്ടതുണ്ട്‌. അതുകൊണ്ടാണ്‌ നിസ്‌കരിക്കുന്നവര്‍ സദാസമയം സുജൂദിന്റെ സ്ഥാനത്തേക്ക്‌ നോക്കിക്കൊണ്ടിരിക്കാന്‍ കല്‍പനയുണ്ടായത്‌. നിര്‍ത്തത്തില്‍ (ഇഅ്‌തിദാല്‍)നിന്ന്‌ ഒറ്റയടിക്ക്‌ സുജൂദിലേക്ക്‌ വീഴുകയല്ല, കുനിഞ്ഞ്‌ ആദ്യം കാല്‍പാദമുറപ്പിച്ച്‌, പിന്നെ പടിപടിയായി കാല്‍മുട്ടുകള്‍, കൈകള്‍, മുഖം എന്നിങ്ങനെ ക്രമം പാലിച്ചാണ്‌ സുജൂദിലെത്തേണ്ടത്‌. ഭൗതികമായി എത്രവലിയ പുരോഗതിയുണ്ടെങ്കിലും അത്‌ ഘട്ടം ഘട്ടമായിട്ടെങ്കിലും ഇല്ലാതാവാനുള്ള സാധ്യത സൂചിപ്പിക്കുകയാവാം ഇത്‌. റക്‌അത്തുകളിലെ കര്‍മങ്ങളെല്ലാം ഒരു പ്രാവശ്യമേയുള്ളൂ; സുജൂദ്‌ മാത്രം രണ്ടാവര്‍ത്തി നിര്‍വഹിക്കണം. ഏറ്റവും പുണ്യകരമായതുകൊണ്ടാവാം ഈ ആവര്‍ത്തനം. അല്ലെങ്കില്‍ സുജൂദിന്റെ വിനീതാവസ്ഥയില്‍നിന്ന്‌ ഉയര്‍ന്നിരിക്കുമ്പോള്‍, വീണ്ടുമൊരു താഴ്‌ച്ച നല്‍കി അല്ലാഹുവിന്റെ മുമ്പിലുള്ള വിശുദ്ധദാസ്യം ഹൃദയത്തിലാവാഹിക്കാനുള്ള, ആവര്‍ത്തിച്ചുറപ്പിക്കാനുള്ള തന്ത്രം. ഉയര്‍ച്ചയുടെ ആനന്ദം പ്രസരിപ്പിക്കുന്ന നിറുത്തം രണ്ടാവുമ്പോഴേക്ക്‌ താഴ്‌മയുടെ സുജൂദ്‌ നാലാവും. അങ്ങനെയങ്ങനെ ഇരട്ടിയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ജീവിതത്തില്‍ മുഴുക്കെയുള്ള താഴ്‌ച്ചയുടെ സാന്നിധ്യം ഹൃദയത്തില്‍ പ്രതിഷ്‌ഠിക്കാന്‍ പര്യാപ്‌തമാണിത്‌. മണ്ണില്‍നിന്ന്‌ ഉദയംകൊണ്ടവന്‍ മണ്ണിലേക്കുതന്നെ മടങ്ങേണ്ടതിന്റെ പ്രഖ്യാപനനൈരന്തര്യം ഇതുവഴി സാധ്യമാകുന്നു.
പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമായും സുജൂദ്‌ നിലകൊള്ളാറുണ്ട്‌. നിസ്‌കാരത്തില്‍വന്ന അഭംഗി തരണം ചെയ്യുന്നത്‌ സുജൂദ്‌സഹ്‌വ്‌ മുഖേനയാണ്‌. പൂര്‍വ്വികര്‍ അങ്ങനെ അലട്ടുന്ന പ്രതിസന്ധികള്‍ക്ക്‌ നിവാരണം കണ്ടിരുന്നത്‌ ഇതിലൂടെയായിരുന്നു. നിസ്‌കരിച്ചു തീരുമ്പോഴേക്ക്‌ സംഘര്‍ഷങ്ങള്‍ അലിഞ്ഞില്ലാതായിത്തീരുന്നത്‌ അനുഭവം. മഹ്‌ശറില്‍ സമൂഹത്തിന്റെ രക്ഷക്കുവേണ്ടി പുണ്യപ്രഭു സുജൂദില്‍ വീഴുമത്രെ. (ബു.മു - റിയാള്‌ 509). അതോടെ അവിടുത്തെ ശിപാര്‍ശ സ്വീകരിക്കാന്‍ നാഥന്‍ സന്നദ്ധതകാണിക്കും. അവിടെയും അല്ലാഹുവിന്റെ തൃപ്‌തിക്ക്‌ സാഷ്‌ടാംഗസമര്‍പ്പണം കാരണമായിത്തീരുകയാണ്‌. മറ്റുചില സുജൂദുകള്‍ കൂടിയുണ്ട്‌: ഖുര്‍ആന്‍ പാരായണത്തിനിടെ ചില പ്രത്യേകസ്ഥലങ്ങളില്‍ പ്രമേയങ്ങളുടെ അവസരത്തിനൊത്തുള്ള ഖിറാഅത്തിന്റെ സുജൂദ്‌ പ്രധാനപ്പെട്ട ഒന്ന്‌. മറ്റൊന്ന്‌, നന്ദിസൂചകമായിട്ടുള്ള ശുക്‌റിന്റെ സുജൂദ്‌. ധര്‍മം പാലിക്കാതിരിക്കുകയെന്ന ആത്മീയരോഗമോ എന്തെങ്കിലും ശാരീരികരോഗങ്ങളോ ഉള്ളവരെ കാണുമ്പോഴാണ,്‌ അഥവാ അറിയുമ്പോഴാണ്‌ ഇത്‌ അനുഷ്‌ഠിക്കേണ്ടത്‌. രണ്ടില്‍ നിന്നും നമ്മെ രക്ഷപ്പെടുത്തിയതിനുള്ള ഒരു എളിയ പ്രത്യുപകാരം, സന്തോഷ പ്രകടനമാണിത്‌. ഏതുവിധം സുജൂദാണെങ്കിലും അതിന്റെ ആത്മാവ്‌ വിനയമാകുന്നു. സര്‍വാധിരാജനുമുമ്പില്‍ നാം ഒന്നുമല്ലെന്നതിന്റെ നിശ്ശബ്‌ദഘോഷമാണ്‌ അത്‌ നിര്‍വഹിക്കുന്നത്‌. നാഥനെ അറിയാനും ജീവിതം വിമലീകൃതമാവാനും അതുതന്നെ മതി. സുജൂദ്‌ വര്‍ധിപ്പിച്ച്‌ റബീഅത്തിനൊപ്പം സ്വര്‍ഗം നേടാന്‍ നെഞ്ചുറപ്പുണ്ടോ നമുക്ക്‌.
Google Groups
Subscribe to Kerala Malabar Islamic Class Room - കേരളമലബാര്‍ഇസ്ലാമിക്‌ക്ലാസ്സ്‌റൂം
Email:
Visit this group

കുറിപ്പുകള്‍

RISALA STUDY CIRCLE റമളാന്‍ സുന്നി 'പന്നി'പ്പനിയെ അടുത്തറിയുക Abu Dhabi Police Ex-minister Abdu Yamani passes away February 17 declared holiday for Prophet’s birthday Jamia Markaz will organize an international Islamic conference R S C ബുക് ടെസ്റ്റ് RSC BOOK TEST 2011 SSF ജില്ലാ കാമ്പസ്‌ സമ്മേളനം Seminar exposes ‘injustices of media justice’ Siraj Malayalam Daily sign MoU davoodshah markaz invitation rsc book test 2011 rsc book test 2010 rsc സാഹിത്യോത്സവ് ssf state delegates conference الموت يغيب وزير الإعلام الأسبق محمد عبده يماني അകറ്റിനിര്‍ത്തുക അന്ധ വിശ്വാസത്തിന്‍റെ ആട്ടമല്ല സത്യവിശ്വാസത്തിന്റെ പ്രകടനമാണ് അയല്‍വാസി അളളാഹുവില്‍ തവക്കുലാക്കുക ആത്മീയ നന്മ കൈവരിക്കുക ആര്‍ എസ് സി പരീക്ഷ റിസള്‍ട്ട്2010 ആര്‍ എസ് സി ആര്‍ എസ് സി ഇസ്റാ‍അ മിഅ‌റാജ് ആര്‍ എസ് സി അക്റബിയ കമ്മിറ്റി ആര്‍ എസ് സി അല്ഖോബാര്‍ സാഹിത്യോത്സവ് 2011 ആര്‍ എസ് സി ഇഫ്താര്‍ സംഗമം 2011 ആര്‍ എസ് സി രിസാല സുന്നി ആര്‍ എസ് സി സാരഥി സംഗമം ആര്‍ എസ് സി സൌദി നാഷണല്‍ കമ്മിറ്റിക്ക് പുതിയ നേത്രത്വം ആര്‍ എസ് സി അഖ്റബിയ കമ്മിറ്റി ആര്‍ എസ് സി ബുക് ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു ആര്‍ എസ് സി ബുക്ക്‌ ടെസ്റ്റ്‌ 2011 ആര്‍ എസ് സി മെമ്പര്‍ഷിപ് ആര്‍ എസ് സി മെമ്പര്‍ഷിപ്പ് കാ‍മ്പയിന്‍ ആര്‍ എസ് സി സെക്ടര്‍ സാഹിത്യോത്സവുകള്‍ സമാപിച്ചു ആര്‍ എസ്‌ സി അല്ഖോബാര്‍ പ്രവാസ വീഥിയില്‍ ധാര്‍മ്മിക മുന്നേറ്റം ആര്‍.എസ്.സി.സാരഥി സംഗമം ഇഫ്താര്‍ ഇഫ്താര്‍ സംഗമം ഇസ്ലാം എക്സലന്‍സി ടെസ്റ്റ് മലപ്പുറം ജില്ലാ മാര്‍ക്ക് ലിസ്റ്റ് എഫ്‌ ഇന്ന് മുപ്പതാം പിറന്നാള്‍ എല്ലാവര്‍ക്കും അഖ്റബിയ ആര്‍.എസ്.സി യുടെ ഈദ് ആശംസകള്‍ എല്ലാവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍ എസ് എസ് എഫിന് പുതിയ സംസ്ഥാന നേതൃത്വം എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളന് വാദിഖുബാഇല്‍ പ്രൗഡ തുടക്കം എസ് എസ് എഫ്‌ സ്ഥാപക ദിനം ഏപ്രില്‍ 29 എസ് വൈ എസ് ദേശീയ ഇസ്‌ലാമിക സമ്മേളനം എസ്‌ വൈ എസ് സന്നാഹം-അക്റബിയ ഓര്‍മകളില്‍ ഓ ഖാലിദ് മറക്കാനാകാത്ത് വായനാനുഭവം കടമ കാന്തപുരം എ പി കേരള സുന്നി മുസ്ലിം കുട്ടികള്‍ കുവൈറ്റ്‌ മീലാദ്‌ സമ്മേളനം കേന്ദ്രസര്‍ക്കാര്‍ പൊതുമാപ്പ് നല്‍കണം :ആര്‍.എസ് .സി കേവല യുക്തിയില്‍ കൂട് കൂട്ടുന്നവര്‍ കൈ വെട്ടുകാരുടെ പരമ നിന്ദ കോബാര്‍ സെന്റര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗള്‍ഫ് രിസാല ഗള്‍ഫ് രിസാല പ്രകാശനം ഗള്‍ഫ് രിസാല പ്രചാരണ കണ്‍വെന്‍ഷന്‍ ചന്ദ്രികയുടെ സവര്‍ണഭാഷ്യങ്ങള്‍ ജമാഅത്തെ ഇസ്ലാമി-മത രാഷ്ട്ര വാദത്തിന്റെ ആക്രമണാത്മക മുഖം.1 ജമാഅത്തെ ഇസ്ലാമി-മത രാഷ്ട്ര വാദത്തിന്റെ ആക്രമണാത്മക മുഖം.2 ജമാഅത്തെ ഇസ്ലാമി-മത രാഷ്ട്ര വാദത്തിന്റെ ആക്രമണാത്മക മുഖം.3 ജമാഅത്തെ ഇസ്ലാമി-മത രാഷ്ട്ര വാദത്തിന്റെ ആക്രമണാത്മക മുഖം.4 ജിദ്ധ പ്രളയ ബാധിതരെ സഹായിക്കുക ഡോ. അബൂബക്കര്‍ നിസാമിക്ക് സ്വീകരണം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 72% തുക ചെലവഴിച്ചു തിരഞ്ഞെടുപ്പ് കാന്തപുരം നിലപാട് ത്വാഹിര്‍ തങ്ങള്‍ കറകളഞ്ഞ ആത്മീയ ജ്യോതിസ്സ് ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ അവാര്‍ഡില്‍ മലയാളി വിദ്യാര്‍ഥി ദേശീയ ഇസ്ലാമിക സമ്മേളനം നന്‍മയുടെ സാന്ത്വനം നവ സാരഥികള്‍ പുണ്ണ്യങ്ങളുടെ പൂക്കാലം വരവായി......... പുണ്യങ്ങളുടെ പൂക്കാലം വീണ്ടും പുതിയ രിസലയില്‍ പൊറുക്കുക പ്രഭോ ഞങ്ങള്‍ കുറ്റവാളികളാണ്‌ പ്രവാചക ചര്യ പിന്‍പറ്റുക പ്രവാസി രിസാല പ്രവാസി രിസാല ഇപ്പോള്‍ വിപണിയില്‍ പ്രവാസി രിസാല മദീന പതിപ്പിന്റെ പ്രകാശന കര്‍മ്മം മദീനയില്‍ പ്രവാസി രിസാല ഹജ്ജ്‌ പതിപ്പ്‌ പ്രവാസി രിസാലയുടെ പ്രചരണ കാമ്പയിന് അല്‍ കോബാറില്‍ തുടക്കമായി പ്രാര്‍ഥനയുടെ രാവുകള്‍ ബശീര്‍ ഹിമമി ഉക്കുടക്ക് റാങ്ക് ബുക്ക് ടെസ്റ്റ് ഫലം ബുക്ക്‌ ടെസ്റ്റ്‌ മതമോ ഭൌതിക വാദമോ? മനുഷ്യര്‍ നന്ദിയുള്ളവരാകുക മരണം മര്‍കസ് മഹാ സമ്മേളനത്തിന്‍ ധന്യ സമാപ്തി മര്‍കസ് സമ്മേളനം : 100 അനാഥകള്‍ക്ക് മംഗല്യം മര്‍കസ് സമ്മേളനത്തിന്‍ തുടക്കമായി മര്‍കസ്‌ മര്‍കസ്‌ സമ്മേളന ഫോട്ടോകള്‍ മര്‍ഹബന്‍ യാ ശഹ്റ റമളാന്‍ മര്‍ഹൂം അബ്ദുല്ലയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട് മിസ്ബാഹി ഉസ്താദിന് സ്വീകരണം നല്‍കി മീലാദ്‌ന്നബി പ്രോഗ്രാം മുസ്ലിം യു എ ഇ ദേശീയ പ്രതിനിധി സമ്മേളനം രിസാല രിസാല rsc രിസാല സ്റ്റഡി സര്‍ക്കിള്‍ രിസാല rsc sys രിസാല ഒക്ടോബര്‍ രിസാല ക്യാമ്പയിന് സൗദിയില്‍ ഉജ്ജല തുടക്കം രിസാല ഖുര്‍ആന്‍ പതിപ്പ് പ്രകാശനം ചെയ്തു രിസാല ഖുര്‍ആന്‍ പതിപ്പ്‌ 2010 രിസാല ഗള്‍ഫ് പതിപ്പ് പ്രവാസികള്‍ക്ക് സമര്‍പ്പിച്ചു രിസാല പ്രകാശനം 12ന് രിസാല പ്രചാരണ കാമ്പയിന്‍ രിസാല മുത്ത് നബി (സ) സ്പെഷ്യല്‍ പതിപ്പ്‌ രിസാല വാരിക രിസാല സ്റ്റഡി സര്‍ക്കിള്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ശുചിത്വ കാമ്പയിന്‍ നടത്തി റമളാന്‍ ഇഫ്താര്‍ സംഗമം ലോകത്തെ ഏറ്റവും വലിയ മുസ്ഹഫ് കൈയെഴുത്ത് പ്രതി മര്‍കസില്‍ തയ്യാറാവുന്നു ലോട്ടറി വിവാദം; പ്രാദേശിക പരികന്ന അപഹാസ്യം വിവാഹ ധൂര്‍ത്തിനെതിരെ മഹല്ലുജമാ‍ അത്തുകള്‍ ഉണരണം :മൌലാന എം എ വോട്ട് ശഅറേ മുബാറക്‌ ശഅറേ മുബാറക്‌ മസ്ജിദ് ശഅറേ മുബാറക്‌:വിമര്‍ശകര്‍ക്ക്‌ ഇനി എന്ത് പറയാനുണ്ട്‌ ശാഫി സഖാഫി സമസ്ത ജില്ലാ പണ്ഡിത ക്യാമ്പ് സമസ്ത പൊതുപരീക്ഷ ഫലം സയ്യിദ് ഫസല്‍ ജമലുല്ലൈലി തങ്ങള്‍ അന്തരിച്ചു സയ്യിദ്‌ ഫസല്‍ ജിഫ്രി തങ്ങള്‍ അന്തരിച്ചു. സിറാജുല്‍ഹുദ സമ്മേളനം സുജൂദ്‌ സെക്രട്ടറിയുടെ കത്ത്‌ സൌദി സ്പോണ്‍സര്‍ഷിപ്പ് സ്നേഹ സാന്ത്വനം സ്നേഹ സായാഹ്നം സ്രഷ്ടികള്‍ സ്രഷ്ടാവിന് വഴിപ്പെടണം സ്വലാത്ത്‌ ചൊല്ലുക - ചൊല്ലിക്കുക സൗദിയില്‍ പൊതുമാപ്പ്: ആര്‍.എസ്.സി സ്വാഗതം ചെയ്തു സൗദിയില്‍ പൊതുമാപ്പ്‌: ആര്‍ എസ്‌ സി ഭീമഹരജി നല്‍കും ഹജ്ജ്‌ ക്ലാസ്സ്‌ ഉത്ഘാടനം ഹുബ്ബു റസൂല്‍ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ശഅറേ മുബാറക്‌ കൂപ്പണ്‍ വാങ്ങി