
രിസാല സ്റ്റഡി സര്‍ക്കിള്‍ അഖ്റബിയ (അല്‍ ഖോബാര്‍) കമ്മിറ്റിക്ക് കീഴില്‍ മീലാദുന്നബി പ്രോഗ്രാം നടത്തി.ഷാജഹാന്‍ ബാഖവി എറണാകുളം, ഇബ്രാഹിം സഖാഫി ത്രിശൂര്‍, അഷ്‌റഫ് ഏലംകുളം,അബ്ബാസ് മുസ്ലിയാര്‍ പെരുമണ്ണ തുടങ്ങിയവര്‍ സംസാരിച്ചു.സര്‍വ്വ ചരാചരങ്ങള്‍ക്കും അനുഗ്രഹമായാണ് മുഹമ്മദ് നബി(സ) നിയോഗിക്കപ്പെട്ടതെന്നും നിങ്ങള്‍ക്ക് കിട്ടിയ അനുഗ്രഹമായ പ്രവാചകരെ കൊണ്ട് നിങ്ങള്‍ സന്തോഷിക്കുക എന്നുമുള്ള ഖുര്‍ആനിക വചനം നബി തങ്ങളുടെ മദ്ഹ് പറയുന്നതിനെ എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടിയാണെന്നും ഷാജഹാന്‍ ബാഖവി പറഞ്ഞു.ആത്മീയത ഇല്ലാതെ ഭൌതികമായി മാത്രം ഇസ്ലാമിനെ സമീപിക്കുന്നതാണ് പുത്തന്‍ വാദികള്‍ക്ക് പറ്റിയ അബധംമെന്നും യോഗം വിലയിരുത്തി.പ്രവാസ വീഥിയില്‍ ധാര്‍മ്മിക മുന്നേറ്റം എന്ന ബാനറില്‍ ആര്‍ എസ് സി അല്ഖോബാര്‍ കമ്മിറ്റി മാര്‍ച്ച് അഞ്ചിന് നടത്തുന്ന പരിപാടി വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.