


അല്ഖോബാര്‍ എസ് വൈ എസിനു കീഴില്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സന്നാഹം പരിപാടിയുടെ ഭാഗമായി അഖ്രബിയ ഏരിയയില്‍ നടന്ന പരിപാടി അബ്ദുല്‍ ഹമീദ് ഉലൂമി ഉല്‍ഘാടനം ചെയ്തു. സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ് വൈ എസ് സൗദി നാഷണല്‍ കമ്മിറ്റി അംഗം അബ്ദുറഹീം പാപ്പിനിശ്ശേരി വിഷയാവതരണം നടത്തി. അഷ്‌റഫ് ഏലംകുളം സ്വാഗതവും,റഫീഖ് എടപ്പാള്‍ നന്നിയും പറഞ്ഞു.