www.muhimmath.com
റിയാദ്: സൗദിയില്‍ അനധിക്യത താമസക്കാര്‍ക്ക് രാജ്യം വിടാന്‍ അവസരമൊരുക്കി ആറുമാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച സൗദി ഗവണ്‍മെന്റിന്റെ നടപടിയെ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) സൗദി നാഷണല്‍ സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്തു. ദശലക്ഷക്കണക്കായ ഇന്ത്യന്‍ പ്രവാസികളുള്ള സൗദിയില്‍ വിവിധ കാരണങ്ങളാല്‍ നിയമകുരിക്കില്‍ കഴിയുന്നവര്‍ ഈ സുവാവസരം പരമാവധി ഉപയോഗപ്പെടുത്തമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സ്‌പോണ്‍സര്‍മാര്‍ പാസ്‌പോര്‍ട്ട് പിടിച്ച് വച്ചതിനാലോ ഒളിച്ചോടിയെന്ന് പരാതി നല്‍കിയതിന്റെ പേരിലോ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ രേഖകളില്ലാതെ കഷ്ടപ്പെട്ട് കഴിയുന്ന ആയിരകണക്കിന് ഇന്ത്യക്കാര്‍ ജന്മനാട്ടിലേക്ക് തിരിക്കാന്‍ ഇത്മൂലം അവസരം ലഭിക്കും. പൊതു മാപ്പ് ഉപയോഗപ്പെടുത്തി സ്വദേശത്തേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് സാങ്കേതിക, നിയമ സഹായങ്ങള്‍ നല്‍കുന്നതിനായി ആര്‍ എസ് സി സോണ്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഹെല്‍പ് ഡസ്‌കുകള്‍ ആരംഭിക്കും. ആംനസ്റ്റിയുടെ വിശദാംശങ്ങള്‍ പഠിച്ച് എംബസി, കോണ്‍സുലേറ്റ് കാര്യാലയങ്ങളുമായി സഹകരിച്ചാണ് ആര്‍ എസ് സി വളണ്ടിയര്‍മാര്‍ പൊതുമാപ്പ് ഗുണഭോക്താക്കള്‍ക്കായി സന്നദ്ധ സേവനം നടത്തുക. സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ നേരത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രിക്ക് രണ്ട് ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ ഒപ്പിട്ട ഭീമ ഹരജി രിസാല സ്റ്റഡി സര്‍ക്കിള്‍ സമര്‍പ്പിച്ചിരുന്നു. യോഗത്തില്‍ നാഷണല്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ നിസാമി അദ്ധ്യക്ഷത വഹിച്ചു. ലുഖ്മാന്‍ പാഴൂര്‍, കെ.കെ അഷ്‌റഫ്, അഷ്‌റഫ് മഞ്ചേശ്വരം, നജീബ് കൊടുങ്ങല്ലൂര്‍ സംബന്ധിച്ചു.