report:D M Rafeek Alappuzha
അല്‍ ഹസ്സ : കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ: വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി 100 അനാഥ പെണ്‍കുട്ടികള്‍ക്ക് 10 പവന്‍ സ്വര്‍ണ്ണം വീതം നല്‍കി വിവാഹം നടത്തുമെന്നു അബ്ദുല്‍റഹ്മാന്‍ സഖാഫി നെടിയനാട് അറിയിച്ചു. മര്‍കസ് സമ്മേളന പ്രചരണാര്‍ഥം അല്‍ഹസ്സ മുബറസില്‍ സംഘടിപ്പിച്ച വേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാരന്തൂര്‍ മര്‍കസിന്റെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നടന്നു വരുന്നതായും ന്യൂഡല്‍ഹിയില്‍ ജാമിഅതുല്‍ഹിന്ദ് എന്ന പേരില്‍ ഒരു യൂണിവേഴ്‌സിറ്റിയും കേരളത്തില്‍ മര്‍കസിനു സമീപത്തായി മര്‍കസ് നോളജ് സിറ്റിയും സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. സിദ്ദീഖ് ജൗഹരിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ ബഷീര്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ല സഖാഫി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൈദ് താനൂര്‍ സ്വാഗതവും കുഞ്ഞുമുഹമ്മദ് മാട്ടായ നന്ദിയും പറഞ്ഞു