മുഹിമ്മാത്ത് ഹൈസ്‌ക്കൂളിലെ എഴാം ക്ലാസ് അവസാനിച്ച് വിട്ടിലെത്തുമ്പോള്‍ എറെ നിരാശയായിരുന്നു മനസ്സില്‍. അധ്യയന ദിനങ്ങള്‍ക്കൊടുവില്‍ ലഭിച്ച മെയ് അവധിക്കാലം എനിക്ക് പലപ്പോളഴും നിരാശയുടെ കാലമായിരുന്നു. കൂട്ടൂകാരൊക്കെ കാട്ട്മാവിന് കൊമ്പത്തേക്ക് ആഞ്ഞെറിയുമ്പോള്‍ എന്നിക്കതിനാവത്തത് കൊണ്ടോ ക്രിക്കറ്റ് കളിക്കാന്‍ ആരും കൂട്ട് വിളിക്കാത്ത്ത് കൊണ്ടോ ആയിരുന്നു അത്. അതോടൊപ്പം സ്വതവേ കിട്ടിയ അലസതയും കൂടിയായപ്പോള്‍ വായനയിലേക്ക് തിരിയുകായിരുന്നു അവധിക്കാലങ്ങള്‍. മുഹിമ്മാത്തിലെ കൂട്ട്കാര്‍ സമ്മാനിക്കുന്ന ലൈബ്രറി പുസ്തകങ്ങളായിരുന്നു അക്കാലത്തെ ഏക അഭയം.
വായിച്ച് മുഴിഞ്ഞ പുസ്തകങ്ങള്‍ വീണ്ടും വിണ്ടും വായിക്കുന്നതിനിടയിലാണ് പുതിയൊരു പുസ്തകം എന്റെ കൈകളിലെത്തുന്നത്. ഒരു ഓര്‍മ പുസ്തകം എന്നതിനപ്പുറം ഏറെ യൊന്നും പ്രതീക്ഷിക്കാതെയാണ് ഓര്‍മകളിലെ ഓ ഖാലിദ് വായിക്കാനിരുന്നത്. പക്ഷേ കൈകളിലെടുത്തത് മുതല്‍ ഞാന്‍ എന്നെ തന്നെ മറക്കുകയായിരുന്നു. പുറം കവറിലെ പുഞ്ചിരിക്കുന്ന ആ പൂമുഖം മാത്രം മതിയായിരുന്നും എനിക്ക് സംതൃപ്തി സമ്മാനിക്കാന്‍. ഹൃസ്വമായ 28 വര്‍ഷം കൊണ്ട് ഖാലിദ് നടന്ന് തീര്‍ത്ത വഴികള്‍ പരിചയപ്പെടുത്താന്‍ ആമുഖമായി ചേര്‍ത്ത വരികള്‍ മാത്രം മതിയായിരുന്നു.
ഉമ്മാമ പേരിടുമ്പോള്‍ തന്നെ ഓന്‍ ഖാലിദെന്നോരായിത്തീരുമെന്ന് ആശിര്‍വ്വാദം ലഭിച്ച ഒ ഖാലിദ് അക്ഷരാര്‍ഥത്തില്‍ ആ പ്രവചനത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു. കൊച്ച് നാളില്‍ തന്നെ സുന്നത്ത് നോമ്പുകളുടെ കാര്യത്തില്‍ പോലും കണിശതപാലിച്ചിരുന്ന ഖാലിദ് 'ഓന്‍ നോമ്പുണ്ടായിരുന്നു പോല്‍ ' എന്ന് നാട്ട്കാര്‍ മൂക്കത്ത് വിരല്‍ വെക്കുന്നിടത്ത് നിന്ന് വളര്‍ന്നത് പണ്ഡിത മഹത്വുക്കള്‍ പോലും അംഗീകരിക്കുന്നിടത്തേക്കാണ്.
സൂകൂന്‍ എന്ന രഹസ്യമായി കൂട്ട്്കാര്‍ വിളിച്ചിരുന്ന ഖാലിദ് വൈതരണികളും പ്രതിസന്ധികളും അതിജയിക്കാനും കടമകളും കടപ്പാടുകളും നിറവേറ്റി ഒരു പോലെ മുന്നേറാനും സമയം കണ്ടെത്തി. സുന്നി ബാല സംഘത്തിന്റെ കൊച്ച് കൂട്ടുകാരുടെ തേളില്‍ കയ്യിട്ട് സൗഹൃദം പങ്കിടാനും ഖാലിദിനായി. പേരോടിന് പോലും പകരക്കാരനായി പോയ പ്രസംഗകനായിട്ടും പ്രസംഗ വേദിയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കാനും ആ മഹാമനീഷി സമയം കണ്ടെത്തി. സംഘടനാ വിരോധികളെ പോലും ഒരു സംസാരം കൊണ്ട് ഫ്രീയാക്കി വിടുന്ന ഖാലിദ് പ്രസ്ഥാനം പ്രതിസന്ധി നേരിട്ട ഇന്നലെകളില്‍ ചെയ്ത ത്യാഗം മറക്കാനാകാത്തതാണ്.
ആരെയും കാത്ത് നില്‍ക്കാതെ രാവ് പകലാക്കി പദ്ധതി നടപ്പാക്കാന്‍ കിലോമീറ്ററുകള്‍ നടന്നും ലോറികയറിയും യാത്രചെയ്ത എത്രഎത്ര അനുഭവങ്ങള്‍. ആണവ നിലം അന്തക നിലയമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന് പെരിങ്ങോം ആണവനിലയത്തിനെതിരെ സമരം നടത്തിയ സാമൂഹിക പോരാണി കൂടിയാണ് അദ്ദേഹമെന്ന് ഇന്ന് വീണ്ടും ആണവ നിലയങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ ഓര്‍മകളിലെ ഓ ഖാലിദ് നമ്മോട് പറയുന്നു. സഅദിയ്യ ആര്‍ട്‌സ് കോളേജിന്റെയും സലാലയുടെയും എന്ന് വേണ്ട കണ്ട് മുട്ടിയവര്‍ക്കും എന്തിന് ഓര്‍മകളിലെ ഓ ഖാലിദ് കണ്ടവര്‍ക്ക് പോലും ഖാലിദിനെക്കുറിച്ച് പറയാന്‍ നൂറ് നാക്കാണ്. ഖാലിദിയ്യയില്‍ ത്വാഹിര്‍ സഖാഫി പറഞ്ഞതെത്ര ശരിയാണ് ഖാലിദ് ഖബറിടത്തിലും പ്രബോധനം തുടരുകയാണ്. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മാത്രം നൂറ് കണക്കിന് ഹൃദയങ്ങള്‍ക്ക് നന്മയുടെ നറുവെട്ടം കാണിക്കാനായിട്ടുണ്ട്.
ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തുന്ന മകനെ കാത്തിരുന്ന ഉമ്മയെയും സ്വപ്‌നങ്ങള്‍ക്ക് വര്‍ണങ്ങളുടെ അകമ്പടി ചാര്‍ത്തി ക്ഷമിക്കൂ നസീറാ എന്നെ കത്ത് മാറോട് ചേര്‍ത്ത് കാത്തിരുന്ന പ്രിയതമയെയും കാണും മുമ്പ് ധര്‍മപ്രസ്ഥാനത്തിന്റെ അരയിടത്തുപാലത്തെ ആസ്ഥാനത്തും സുന്നി മര്‍കസിലുമെത്തി ഇന്നെന്നെ കാത്തിരിക്കാനാളുണ്ട് അതിനാല്‍ ഞാന്‍ പോകുന്നെന്ന് യാത്ര പറഞ്ഞിറിങ്ങിയ ഖാലിദ് പക്ഷേ യാത്രയായത് ദാറുല്‍ ഖുലൂദിലേക്കായിരുന്നു.
1995 ഏപ്രില്‍ 21 ന് ആ ധര്‍മ ചേതനയൊടുങ്ങിയപ്പോള്‍ ശൈഖുനാ കാന്തപുരം ഉസ്താദും സുന്നി കൈരളിയും അക്ഷരാര്‍ഥത്തില്‍ കേഴുകയായരിന്നു. സുന്നി മര്‍കസിന്റെ മുറ്റത്ത് നിന്ന് മയ്യത്ത് കണ്ണോത്ത് പള്ളിയുടെ മുന്നിലെത്തുമ്പോള്‍ ആ കണ്ണിരര്‍ച്ചന തുരുകയായിരുന്നു. ഖാലിദ് ഘോരഘോരം പ്രസംഗിച്ച വിപ്ലവം വിതച്ച വിഥികള്‍ ചലനമറ്റ ഖാലിദ് കടന്ന് പോകുന്നത് ഓര്‍മകളിലെ ഓ ഖാലിദിലെ വരികളില്‍ വായിക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ ആര്‍ദ്രരമയി തുടങ്ങിയിരുന്നു. പിന്നീടെത്രയോ രാത്രികളില്‍ ഓര്‍മകളിലെ ഓ ഖാലിദ് ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് കിടന്നുറങ്ങി. ആര്‍ ഇ ആഷര്‍ പറുകയുണ്ടായി പുസ്തകങ്ങള്‍ ക്ലാസിക്കുകളാകുന്നത്. അത് വീണ്ടും വീണ്ടും വായിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുമ്പോഴാണെന്ന്. ആ അര്‍ഥത്തില്‍ ഒരോ വായനിയിലും വ്യത്യസ്തമായ വായനാനുനഭവം സമ്മാനിക്കുന്ന ഓര്‍മകളിലെ ഓ ഖാലിദ് ക്ലാസിക്ക് തന്നെയാണ്. ഓരോ തവണ വായിക്കുമ്പോഴും നയനങ്ങളില്‍ നി്ന്ന രണ്ടിറ്റ് കണ്ണീര്‍ പൊഴിക്കാതെ ഓര്‍മകളിലെ ഓ ഖാലിദ് മടക്കി വെക്കാനാകില്ല. തീര്‍ച്ച
കണ്ണോത്ത് ജുമാ മസ്ജിദിന്റെ മുറ്റത്ത് ആരെ സ്ഥാപിച്ച ഹരിത ധവള നീലീമ പൂങ്കൊടിയുടെ തണലില്‍ ഖാലിദിന്റെനിദ്രയക്ക് ഈ ഏപ്രില്‍ 21 ന് 16 വര്‍ഷം പിന്നിടുന്നു. നാഥാ ഖാലിദിനൊപ്പം ഞങ്ങളെയും സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കണേ..
ബാഹിസ് പുത്തിഗെ
|