രിസാല സ്റ്റ്ഡി സര്‍ക്കിള്‍ അക്രബിയ്യ യുടെ വാരാന്ത്യ ക്ലാസ്സില്‍ സംസാരിക്കുകയായിഒരുന്നു ആര്‍ എസ് സി അക്രബിയ്യ ആക്ടിംഗ് കണ്‍വീനര്‍ കൂടിയായ അദ്ദേഹം. ഒരു യാത്രക്ക് ഒരുങ്ങുമ്പോള്‍ വേണ്ട തയ്യാറെടുപ്പുകളും മര്യാദകളും മുതല്‍ യാത്രയില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ കാണിക്കേണ്ട മര്യാദകളും പ്രവാചകര്‍ ഇതില്‍ പഠിപ്പിക്കുന്നുന്ടെന്നും അദ്ദേഹം വിശദീകരിച്ചു.
റജബ് മാസത്തിന്റെ സ്രേഷ്ഠതയെക്കുറിച്ച് യൂസുഫ് ബാഖവി കോഴിക്കോടും സംസാരിച്ചു. പ്രാര്‍ഥനാ നിര്‍ഭരമായിരിക്കണം ദിവസങ്ങള്‍ എന്നും പ്രത്യേക പ്രാര്‍ഥന ആരും മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അള്ളാഹുവേ റജബിലും ശഅബാനിലും ഞങ്ങള്‍ക്ക് നീ ബര്‍ക്കത്ത് ചെയ്യേണമേ....... റമളാനിനെ ഞങ്ങള്‍ക്ക് എത്തിക്കണേ....എന്നതാണ്‍ ആ പ്രാര്‍ഥന . പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ദ റമദാന്‍ പടി വാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ അതിനെ സ്വീകരിക്കാന്‍ എനിക്ക് ഭാഗ്യം നല്‍കണേ എന്നാണ് ഇത് കൊന്ദു ഉദ്ദേശമെന്നും യൂസുഫ് ബാഖവി വിശദീകരിച്ചു.
*****************************************