

അല്ഖോബാര്‍ : വിശുദ്ധ റബീ ഉല്‍ അവ്വലിന്‍ സ്വാഗത മോതി രിസാല സ്റ്റഡി സര്‍ക്കിള്‍ അഖ് റബിയ കമ്മിറ്റി മൌലിദ് സദസ്സ് സംഘടിപ്പിച്ചു. സ്രഷ്ടികളില്‍ നാം ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് നബി (സ്വ) തങ്ങളെ ആയിരിക്കണം. തന്റെ മാതാ പിതാക്കള്‍ ,സന്താനങ്ങള്‍,മറെല്ലാവരെക്കാളും എന്നെ സ്നേഹിക്കുന്നത് വരെ ഒരാളും മുഅമിന്‍ ആകുകയില്ല എന്ന പ്രവാചകാധ്യാപനം പ്രസക്തമാണ് .നബി(സ്വ)തങ്ങളെ സ്നേഹിക്കുക എന്നത് ഈമാനിന്റെ ഭാഗമാണ്‍ .അപ്പോള്‍ മാത്രമേ ഈമാന്‍ പരിപുര്‍ണ്ണ മാകൂ.പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടത് അവിടുത്തെ ചര്യ പിന്‍ പറ്റികൊണ്ടാകണം . പ്രവാചക സ്നേഹത്തിന്റെ അനിവാര്യതയെ കുറിച്ച് അലി ബാഖവി പട്ടാമ്പി ക്ലാസ്സെടുത്തു.മൂസ ദാരിമി,ഷാജഹാന്‍ ബാഖവി എറണാകുളം എന്നിവരും സംസാരിച്ചു.അഷ്റഫ് ഏലംകുളം സ്വാഗതവും അബ്ബാസ് മൌലവി പെരുമണ്ണ നന്ദിയും പറഞ്ഞു.