അല്‍ ഖോബര്‍: മുഹിമ്മാത്ത് സ്ഥാപകനും പ്രമുഖ പണ്ഡിതനുമായ സയ്യിദ് താഹിര്‍ തങ്ങള്‍ കറകളഞ്ഞ ആത്മീയ നേതാവും, എന്നും അനുസ്മരിക്കേണ്ട വ്യക്തിത്വമാണെന്നും രിസാല സോണല്‍ ചെയര്‍മാന്‍ സഅദ് അമാനി അഭിപ്പ്രായപ്പെട്ടു. ഒരു നാടിനെയും സമൂഹത്തെയും വിദ്യാഭ്യാസ സാംസ്കാരിക ആത്മീയ പുരോഗതി കൈവരിക്കുന്നതിനു നിസ്സ്വാര്‍ത്ത നേത്രത്വം നല്‍കിയ തങ്ങളുടെ സേവനം പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും അദ്ദേഹം അനുസ്മരിച്ചു. മുഹിമ്മാത്ത് അല്‍ ഖോബര്‍ കമ്മിറ്റി സങ്കടിപ്പിച്ച ഹല്‍ഖതുല്‍ അഹ്ദലിയ്യ ദുആ മജ്‌ലിസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ.എച് അബ്ദുല്‍ റഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു, അബൂബക്കര്‍ ഫൈസി ഉത്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് സഅദി അനുസ്മരണ പ്രഭാഷണം നടത്തി. ഷാജഹാന്‍ ബാഖവി, അബ്ദുല്ല ഫൈസി,അബൂബക്കര്‍ സഖാഫി, അബ്ബാസ് സഖാഫി, മൂസ ദാരിമി പ്രസംഗിച്ചു. സിദ്ദീഖ് സഖാഫി ഉറുമി സ്വാഗതവും ഖാതിം കിന്നിന്ഗാര്‍ നന്നിയും പറഞ്ഞു.