മനുഷ്യര്‍ നന്ദിയുള്ളവരാകുക
സുബൈര്‍ സഖാഫി
അഖ്റബിയ: മനുഷ്യന്‍ അള്ളാഹുവിനോട് നന്ദിയുള്ളവനായിരിക്കണമെന്നും ജീവിതകാലം മുഴുവന്‍ അത് ചൈതാലും അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് പകരമാവില്ല എന്നും ആര്‍ എസ് സി അല്‍ ഖോബാര്‍ ചെയര്‍മാന്‍ സുബൈര്‍ സഖാഫി ഉദ്ബോധിപ്പിച്ചു.ആര്‍ എസ് സി അഖ്രബിയ്യ വാരാന്ത്യ ക്ലാസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായി രുന്നു അദ്ദേഹം.
ഇഹ-പര ലോകത്തെ പരിചയപ്പെടുത്തുന്ന ഇസ്ലാമിക ആചാരങ്ങളോട് പുറംതിരിഞ്ഞ് ദുനിയാവിന്റെ സുഖം മാത്രം ആസ്വദിച്ച് നില്‍ക്കുകയാണ്‍ സമൂഹം ഈ സന്ദര്‍ഭത്തില്‍ ഇസ്ലാമിക സന്ദേശങ്ങളെ ദഅവത്ത് ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ് .
അള്ളാഹു ചൈത അനേകായിരം അനുഗ്രഹങ്ങള്‍ക്ക് കര്‍മ്മങ്ങള്‍ ഒന്നും പകരമാകില്ലെന്ന് ചരിത്രങ്ങള്‍ ഉദ്ദരിച്ച് വിശദീകരിച്ച അദ്ദേഹം നന്ദി കാണിക്കാത്ത മനുഷ്യന് തന്റെ ആവശ്യങ്ങള്‍ അള്ളാഹുവിനോട് ചോദിക്കാന്‍ അവകാശമില്ലെന്നും, നാളെ തനിക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ചോദ്യം ചെയ്യപ്പെടുമെന്നും ഉണര്‍ത്തി.
-------------------------------------------