പ്രവര്‍ത്തകര്‍ ആത്മീയ നന്മ കൈവരിക്കുക
മുഹമ്മദ് അസ് ലമി
പ്രവാസികളായ പ്രവര്‍ത്തകര്‍ ജീവിത- ജോലിത്തിരക്കുകള്‍ക്കിടയിലും ഇസ്ലാമിക മൂല്യങ്ങള്‍ കൈവെടിയരുതെന്ന് മുഹമ്മദ് അസ് ലമി വളാഞ്ചേരി പറഞ്ഞു. ഇന്ന് നമുക്ക് അനുഗ്രഹമായ ആരോഗ്യവും, യുവത്വവും,ഐശ്വര്യവും, ലഭിക്കുന്ന ഒഴിവ് സമയവുമെല്ലാം നാം പരമാവധി ഉപയോഗപ്പെടുത്തണം. ഇവയെല്ലാം നഷ്ട്ടപ്പെടുത്തി പിന്നീട് ഖേദിക്കുന്നതിലും നല്ലത് അവ ഉപയോഗപ്പെടുത്തലാണ് .
യുവത്വം സ്ര് ഷ്ടാവിന്റെ ത്രപ്തിയില്‍ ഉപയോഗിക്കുന്നവര്‍ക്ക് മഹ്ശറില്‍ അര്‍ശിന്റെ തണല്‍ നല്‍കപ്പെടുമെന്ന് പ്രവാചകന്‍ (സ)പഠിപ്പിക്കുന്നു. യുവത്വത്തെ നേരിന്റെ മാര്‍ഗ്ഗത്തില്‍ ഉപയോഗപ്പെടുത്തണം. പണവും സമ്പാദ്യവും കുന്നുകൂടുമ്പോള്‍ അവ നല്‍കിയ സ്രഷ്ടാവിനെ നാം മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആര്‍ എസ് സി അക് റബിയ യുടെ വാരാന്ത്യ ക്ലാസ്സില്‍ സംസാരി ക്കുകയായിരുന്നു അസ് ലമി.