വിശുദ്ധറമളാന്‍ വിശ്വാസികള്‍ ആഹ്ലാദചിത്തരാണ് . പശ്ചാതാപത്തിന്റെ ദിനരാത്രങ്ങള്‍ വന്നിരിക്കുന്നു.ജീവിതത്തിന്റെ വിലഅറിയാത്ത നാം എന്തൊക്കെ കാട്ടിക്കൂട്ടി, സ്രഷ്ഠാവിനെ മറന്ന് പ്രവാചകരുടെ തിരു കല്പനകള്‍ അവഗണിച്ച് എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ,
വിശുദ്ധറമളാന്‍ പശ്ചാതാപത്തിന്റെ മാസമാണ് . തൌബ ചെയ്ത് നാഥനിലേക്ക് മടങ്ങുക.അതിന്‍ നാം പാപവ്രത്തിയില്‍ നിന്ന് മോചിതരാകണം. ചെയ്ത് പോയ പാപത്തെഓര്‍ത്ത് ദു:ഖിക്കണം. ഇനി പാപം ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കണം.
റമളാനിന്റെ ഓരോ നിമിഷവും അമൂല്യമാണ്.അവ നാം നഷ്ടപ്പെടുത്തരുത്. വിശുദ്ധഖുര്‍ആന്‍ പാരായണം അധികരിപ്പിക്കണം,ഇഅതികാഫ്, ദാനധര്‍മ്മ ങ്ങള്‍,ദിക്റുകള്‍ എല്ലാം വര്‍ദ്ധിപ്പിക്കണം.തറാവീഹ് നഷ്ടപ്പെടുത്തരുത്. ലക്ഷ്യം സ്വര്‍ഗ്ഗമാകണം. മാര്‍ഗ്ഗം നല്ലതായാല്‍ അത് ലഭിക്കുക തന്നെ ചെയ്യും. പരിശ്രമിച്ചാല്‍ അതിനെ എത്തിക്കുമെന്ന പ്രവാചകാധ്യാപനം നമുക്ക് പാഠമാകണം.
അഖ് റബിയ ആര്‍ എസ് സി യുടെ വാരാന്ത്യ ക്ലാസ്സില്‍ ബഷീര്‍ ലത്വീഫി മാവൂര്‍ ക്ലാസ്സെടുത്തു.ഉമര്‍ മുസ് ലിയാര്‍ പുത്തനങ്ങാടി പ്രാര്‍ഥനക്ക് നേത്രത്തം നല്‍കി.
****************************